
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പരിശുദ്ധ റമദാന് മാസത്തോടനുബന്ധിച്ച് ലുസൈല്‍ പാലസില്‍ പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മറ്റു സംസ്ഥാന സുരക്ഷാ ഏജന്‍സികള്‍ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കമാന്ഡര്മാര്ക്കുമായി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

വിരുന്നില്‍ അമീറിന്റെ വ്യക്തിഗത പ്രതിനിധിയായ ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനിയും പങ്കെടുത്തു. കൂടാതെ വിവിധ ശൈഖുമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
