
മസ്‌ക്കത്ത്: ദുഖാം പോര്‍ട്ടിനു നേരെ രണ്ട് ഡ്രോണുകള്‍ ആക്രമണം നടത്തി. പോര്‍ട്ടിലെ മൊബൈല്‍ ലേബര്‍ അക്കമഡേഷന്‍ യൂണിറ്റിനു നേരെയെത്തിയ ഒരു ഡ്രോണ്‍ ആക്രമണത്തിലാണ് ഒരു പ്രവാസി ജോലിക്കാരന് പരുക്കേറ്റതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തെ ഡ്രോണ്‍ ഇന്ധന സ്‌റ്റോറേജ് ടാങ്കുകള്‍ക്ക് സമീപമാണ് വീണതെങ്കിലും അപകടങ്ങളുണ്ടായില്ലെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒമാനു നേരെയുണ്ടായ ആക്രമണത്തെ രാജ്യം ശക്തമായി അപലപിച്ചു. രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒമാനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.
