കുവൈത്ത് വ്യോമപരിധിയില്‍ പ്രവേശിച്ച ഏഴ് ഡ്രോണുകള്‍ തടഞ്ഞു

Web Desk
1 Min Read

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമപരിധിയില്‍ പ്രവേശിച്ച ഏഴ് ഡ്രോണുകള്‍ കുവൈത്ത് സായുധസേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

city exchange

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തടഞ്ഞതിന്റെ ഫലമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവായ കേണല്‍ സൗദ് അല്‍ അത്ത്വാന്‍ പ്രസ്താവനയില്‍ അറിയിച്ചു.

കുവൈത്ത് സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം പൊതുജനങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

കുവൈത്തിന്റെ സ്വാധീനം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി ഏത് ഭീഷണിയെയും ശക്തമായി നേരിടാന്‍ സായുധസേന സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!