സി പി എമ്മും സി പി ഐയും നിയമസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Web Desk
4 Min Read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ സി പി എം, സി പി ഐ കക്ഷികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സി പി ഐയുടെ നിലവിലുള്ള നാലു മന്ത്രിമാരും മത്സര രംഗത്തുണ്ട്. സി പി എം 86 സീറ്റുകളിലും സി പി ഐ 25 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

city exchange

സി പി എം സ്ഥാനാര്‍ഥി പട്ടിക:
തിരുവനന്തപുരം ജില്ലയില്‍ വട്ടിയൂര്‍ക്കാവ്- വി കെ പ്രശാന്ത്, കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍, കാട്ടാക്കട- ഐ ബി സതീഷ്, നെയ്യാറ്റിന്‍കര- ആന്‍സലന്‍, പാറശാല- സി കെ ഹരീന്ദ്രന്‍, വാമനപുരം- ഡി കെ മുരളി, നേമം-വി ശിവന്‍കുട്ടി, വര്‍ക്കല- വി ജോയ്, ആറ്റിങ്ങല്‍- ഒ എസ് അംബിക, അരുവിക്കര- ജി സ്റ്റീഫന്‍ എന്നിവര്‍ മത്സരിക്കും.

കൊല്ലത്ത് കൊട്ടാരക്കര- കെ എന്‍ വേണുഗോപാല്‍, കൊല്ലം- എസ് ജയമോഹന്‍, ഇരവിപുരം- എം നൗഷാദ്, ചവറ- സുജിത്ത് വിജയന്‍പിള്ള, കുണ്ടറ- എസ് എല്‍ സജികുമാര്‍, പത്തനംതിട്ടയില്‍ ആറന്മുള- വീണാ ജോര്‍ജ്, കോന്നി- കെ യു ജനീഷ് കുമാര്‍, ആലപ്പുഴയില്‍ അരൂര്‍- ദലീമ ജോജോ, അമ്പലപ്പുഴ- എച്ച് സലാം, കായംകുളം- യു പ്രതിഭ, ആലപ്പുഴ- പി പി ചിത്തരഞ്ജന്‍, മാവേലിക്കര- എം എസ് അരുണ്‍കുമാര്‍, ചെങ്ങന്നൂര്‍- സജി ചെറിയാന്‍, കോട്ടയത്ത് കോട്ടയം- കെ അനില്‍കുമാര്‍, ഏറ്റുമാനൂര്‍- വി എന്‍ വാസവന്‍, പുതുപ്പള്ളി- കെ എം രാധാകൃഷ്ണന്‍, ഇടുക്കിയില്‍ ഉടുമ്പുഞ്ചോല- കെ കെ ജയചന്ദ്രന്‍, ദേവികുളം- എ രാജ എന്നിവരും മത്സര രംഗത്തുണ്ടാകും.

എറണാകുളം ജില്ലയില്‍ അങ്കമാലി- സാജു പോള്‍, ആലുവ- എ എം ആരിഫ്, കൊച്ചി- കെ ജെ മാക്‌സി, തൃപ്പൂണിത്തുറ- കെ എന്‍ ഉണ്ണികൃഷ്ണന്‍, വൈപ്പിന്‍- എം ബി ഷൈനി, തൃക്കാക്കര- പുഷ്പദാസ്, കുന്നത്തുനാട്- പി വി ശ്രീനിജിന്‍, കോതമംഗലം- ആന്റണി ജോണ്‍, കളമേശ്ശരി- പി രാജീവ് എന്നിവരും തൃശൂര്‍ ജില്ലയില്‍ പുതുക്കാട്- കെ കെ രാമചന്ദ്രന്‍, ചേലക്കര- യു ആര്‍ പ്രദീപ്, കുന്നംകുളം- എ സി മൊയ്ദീന്‍, മണലൂര്‍- സി രവീന്ദ്രനാഥ്, ഇരിങ്ങാലക്കുട- ആര്‍ ബിന്ദു, വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പിള്ളി, ഗുരുവായൂര്‍- എന്‍ കെ അക്ബര്‍ എന്നിവരും മാറ്റുരക്കും.

- Advertisement -
Ad image

പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍- പി മമ്മിക്കുട്ടി, ഒറ്റപ്പാലം- കെ പ്രേംകുമാര്‍, കോങ്ങാട്- കെ ശാന്തകുമാരി, ആലത്തൂര്‍- ടി എം ശശി, മലമ്പുഴ- എ പ്രഭാകരന്‍, തൃത്താല- എം ബി രാജേഷ്, നെന്മാറ- കെ പ്രേമന്‍, തരൂര്‍- പി പി സുമോദ്, മലപ്പുറം ജില്ലയില്‍ വണ്ടൂര്‍- കെ കെ ദാമോദരന്‍, മങ്കട- അലവി, പെരിന്തല്‍മണ്ണ- വി പി മുഹമ്മദ് ഹനീഫ, പൊന്നാനി- എം കെ സക്കീര്‍, നിലമ്പൂര്‍- യു ഷറഫലി, വേങ്ങര- കെ സബാഹ്, താനൂര്‍- വി അബ്ദുറഹ്മാന്‍, തവനൂര്‍- കെ ടി ജലീല്‍ എന്നിവരാണ് രംഗത്തുള്ളത്.

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി- കെ ദാസന്‍, കുറ്റ്യാടി- കുഞ്ഞഹമ്മദുകുട്ടി, ബേപ്പൂര്‍- മുഹമ്മദ് റിയാസ്, കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍, പേരാമ്പ്ര- ടി പി രാമകൃഷ്ണന്‍, ബാലുശ്ശേരി- കെ എം സച്ചിന്‍ ദേവ്, തിരുവമ്പാടി- ലിന്റോ ജോസഫ്, കുന്ദമംഗലം- പി ടി എ റഹീം, വയനാട് ജില്ലയില്‍ മാനന്തവാടി- ഒ ആര്‍ കേളു, സുല്‍ത്താന്‍ ബത്തേരി- എം എസ് വിശ്വനാഥന്‍, കണ്ണൂര്‍ ജില്ലയില്‍ ധര്‍മടം- പിണറായി വിജയന്‍, തലശ്ശേരി- കാരായി രാജന്‍, മട്ടന്നൂര്‍- വി കെ സനോജ്, പേരാവൂര്‍- കെ കെ ശൈലജ, അഴീക്കോട്- കെ വി സുമേഷ്, കല്യാശ്ശേരി- എം വിജിന്‍, തളിപ്പറമ്പ്- പി കെ ശ്യാമള, പയ്യന്നൂര്‍- ടി ഐ മധുസൂദനന്‍, കാസര്‍ഗോഡ് ജില്ലയില്‍ ഉദുമ- സി എച്ച് കുഞ്ഞമ്പു, മഞ്ചേശ്വരം- കെ ആര്‍ ജയാനന്ദ, തൃക്കരിപ്പൂര്‍- വി പി പി മുസ്തഫ എന്നിവരുമാണ് ജനവിധി തേടുന്നത്.

സി പി ഐ സ്ഥാനാര്‍ഥികള്‍:

ചേര്‍ത്തല- പി പ്രസാദ്, ചടയമംഗലം- ജെ ചിഞ്ചുറാണി, നെടുമങ്ങാട്- ജി ആര്‍ അനില്‍, ഒല്ലൂര്‍- കെ രാജന്‍, തൃശൂര്‍- ആലങ്കോട് ലീലാകൃഷ്ണന്‍, പറവൂര്‍- ഇ ടി ടൈസണ്‍, നാട്ടിക- ഗീത ഗോപി,
കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍കുമാര്‍, പട്ടാമ്പി- മുഹമ്മദ് മുഹ്‌സിന്‍, വൈക്കം- പി പ്രദീപ്, കാഞ്ഞങ്ങാട്- ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അടൂര്‍- പ്രിജി കണ്ണന്‍, കയ്പമംഗലം- കെ കെ വത്സരാജ്, നാദാപുരം- പി വസന്ത, മഞ്ചേരി- വി എം മുസ്തഫ, മൂവാറ്റുപുഴ- എന്‍ അരുണ്‍, ഏറനാട്- ഷഫീര്‍ കിഴിശ്ശേരി, തിരൂരങ്ങാടി- അജിത് കൊളാടി, ഹരിപ്പാട്- ടി ടി ജിസ്‌മോന്‍, ചാത്തന്നൂര്‍- ആര്‍ രാജേന്ദ്രന്‍, പുനലൂര്‍- സി അജയപ്രസാദ്, പീരുമേട്- കെ സലിംകുമാര്‍, ചിറയിന്‍കീഴ്- മനോജ് ബി എടമന, കരുനാഗപ്പള്ളി- എം എസ് താര, മണ്ണാര്‍ക്കാട്- മന്‍സില്‍ അബൂബക്കര്‍.

Share This Article
Leave a Comment
error: Content is protected !!