
ന്യൂഡല്‍ഹി: താന്‍ പാര്‍ട്ടിയെ എതിര്‍ക്കുന്നില്ലെന്നും തന്നേക്കാള്‍ എത്രയോ വലുതാണ് പാര്‍ട്ടിയെന്നും കെ സുധാകരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന കെ സുധാകരന്റെ ആഗ്രഹം കോണ്‍ഗ്രസ് നിരാകരിച്ചതോടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസിന്റെ അംഗീകാരം കിട്ടുമെങ്കില്‍ മത്സരിക്കുമെന്നും ഇല്ലെങ്കില്‍ മത്സര രംഗത്തില്ലെന്നും അദ്ദേഹം വിശദമാക്കി.

പാര്‍ട്ടി എത്രയോ വലുതാണെന്നും താന്‍ എത്രയോ ചെറുതാണെന്നും പാര്‍ട്ടിയെ വെല്ലുവിളിക്കാനൊന്നും താനില്ലെന്നും കോണ്‍ഗ്രസിന് വിധേയപ്പെട്ടു നില്‍ക്കാനാണ് തീരുമാനമെന്നും കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
