
ദോഹ: കഴിഞ്ഞ ദിവസം ഖത്തറിലുടനീളം പെയ്ത മഴയില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് അല്‍ വക്‌റയില്‍. ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം അല്‍ വക്രയില്‍ 50 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

അതേസമയം ദോഹയില്‍ 18.5 മില്ലീമീറ്ററും ഐന്‍സ്‌നാനിലും റാസ് ലഫാനിലും 15.4, 14.9 മില്ലീമീറ്റര്‍ വീതവും മഴ ലഭിച്ചപ്പോള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ 12.1 മില്ലീമീറ്റര്‍ മുതല്‍ 4.7 മില്ലീമീറ്റര്‍ വരെയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് ലുസൈലില്‍ 4.7 മില്ലീമീറ്ററാണ്.

ചൊവ്വാഴ്ചയും മഴയും ഇടിയും മിന്നലും കാറ്റുമുണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
