
ദോഹ: ഇറാനില്‍ നിന്നുള്ള മൂന്ന് ക്രൂയിസ് മിസൈലുകള്‍ ഖത്തറിനെ ലക്ഷ്യമിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ സായുധ സേന രണ്ട് മിസൈലുകള്‍ വിജയകരമായി തകര്‍ത്തതായും മൂന്നാമത്തേത് ഖത്തര്‍ എനര്‍ജി എണ്ണ ടാങ്കറില്‍ ഇടിച്ചതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

21 പേരടങ്ങുന്ന ക്രൂ ഉണ്ടായിരുന്ന എണ്ണ ടാങ്കര്‍ ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടികളും ഏകോപനവും ബന്ധപ്പെട്ട അധികാരികളുമായി സ്വീകരിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

