
ദോഹ: ഖത്തറിലേയും മേഖലയിലേയും ഫുട്ബാള്‍ ആരാധകര്‍ക്ക് അമീര്‍ കപ്പ് ഫൈനല്‍ 2026ന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കും. മെയ് 9ന് വൈകിട്ട് അഞ്ചരയ്ക്ക് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഫൈനല്‍.

അമീര്‍ കപ്പിന്റെ 54-ാമത് എഡിഷനാണ് നടക്കുന്നത്. ഖത്തറിലെ 20 ഫുട്ബാള്‍ ക്ലബ്ബുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ടിക്കറ്റുകള്‍ www.qfa.qa എന്ന വെബ്സൈറ്റില്‍ നിന്നാണ് ലഭിക്കുക. ഖത്തര്‍ റിയാല്‍ 50, 30, 10 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ആക്സസബിലിറ്റിക്കും 10 റിയാലാണ് നിരക്ക്.

കളി ആരാധകര്‍ക്ക് ഒരാള്‍ക്ക് ആറ് ടിക്കറ്റുകള്‍ വരെ വാങ്ങാനാവും.
ഈ വര്‍ഷം ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് 50 വര്‍ഷം പൂര്‍ത്തിയാവുകയാണ്.

