ഖത്തര്‍ പ്രധാനമന്ത്രി യു എ ഇ വിദേശകാര്യ മന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു

Web Desk
1 Min Read

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയായി. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ സാഹചര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും സംഭാഷണത്തില്‍ പ്രാധാന്യം നല്‍കി.

city exchange

മേഖലയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സംഘര്‍ഷാവസ്ഥ കുറയ്ക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇരുവരും വിലയിരുത്തി.

അല്‍ ദഫ്‌റ മേഖലയിലെ ബറാക്ക ആണവ നിലയത്തെ ലക്ഷ്യമിട്ട ഡ്രോണ്‍ ഉള്‍പ്പെടെ യു എ ഇക്കെതിരെയുണ്ടായ മൂന്ന് ഡ്രോണ്‍ ആക്രമണങ്ങളെ ഖത്തര്‍ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യു എ ഇയുടെ പരമാധികാരവും സുരക്ഷയും പ്രധാന സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഖത്തര്‍ പൂര്‍ണ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങള്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും സംവാദങ്ങളിലൂടെയും പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള മധ്യസ്ഥ ശ്രമങ്ങളോട് എല്ലാ കക്ഷികളും അനുകൂല സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമാകാതിരിക്കാനുള്ള ദീര്‍ഘകാല ധാരണയിലെത്താന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!