ഖത്തറില്‍ അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു; രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു

Web Desk
2 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ സ്പോര്‍ട്‌സ് സെന്റര്‍ (ഐ എസ് സി), ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്), ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ (ഐ ബി പി സി) ഖത്തര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2026-ലെ അന്താരാഷ്ട്ര യോഗദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. യു ഡി എസ് ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു.

city exchange

‘യോഗ ഫോര്‍ ഹെല്‍ത്തി ഏജിംഗ്’ എന്ന ആഗോള പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പരിപാടി ദീര്‍ഘായുസ്സിനും ആരോഗ്യസംരക്ഷണത്തിനും മാനസികോല്ലാസത്തിനും യോഗയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതായി മാറി.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികള്‍, ഖത്തര്‍ പ്രമുഖര്‍, ഇന്ത്യന്‍ സമൂഹ സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യന്‍ സ്പോര്‍ട്‌സ് സെന്റര്‍, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ എന്നിവയുടെ നേതാക്കളും പങ്കെടുത്തു.

അന്താരാഷ്ട്ര യോഗദിനം 2014-ല്‍ 177 രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്രസഭ പ്രമേയം അംഗീകരിച്ചതിന് ശേഷം ലോകമെമ്പാടും വിപുലമായി ആഘോഷിക്കപ്പെടുന്നുണ്ടെന്ന് അംബാസഡര്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. ശാരീരിക ആരോഗ്യം, മാനസിക ക്ഷേമം, ആന്തരിക സന്തുലിതാവസ്ഥ എന്നിവ നിലനിര്‍ത്താന്‍ ജീവിതകാലം മുഴുവന്‍ കൂട്ടായിരിക്കുന്ന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

വിപുലമായ കൂട്ടയോഗ പ്രകടനവും പരിചയസമ്പന്നരായ പരിശീലകരുടെ നേതൃത്വത്തില്‍ പ്രത്യേക സെഷനുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ശാരീരിക ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനും ആന്തരിക ഐക്യത്തിനും പ്രാധാന്യം നല്‍കുന്ന ഈ സെഷനുകള്‍ പങ്കെടുത്തവര്‍ക്ക് മികച്ച അനുഭവമായി.

ആയുര്‍വേദം, ആരോഗ്യ- ക്ഷേമ സംരക്ഷണം, യോഗ പരിശീലനത്തില്‍ നിര്‍മിത ബുദ്ധി (എ ഐ) ആപ്ലിക്കേഷനുകളുടെ ഉപയോഗം എന്നിവ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ആരോഗ്യവും ഐക്യവും സൗഹാര്‍ദവും പ്രചരിപ്പിക്കുന്നതില്‍ യോഗയുടെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ പരിപാടിക്ക് കഴിഞ്ഞു.

Share This Article
Leave a Comment
error: Content is protected !!