ഖത്തറില്‍ 1 മില്യണ്‍ ഹാപ്പിനെസ് അംഗങ്ങളുമായി ലുലു

Web Desk
1 Min Read

ദോഹ: ഉപഭോക്താകള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും ഓഫറുകളും ലഭ്യമാകുന്ന ലുലു ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമില്‍ പത്ത് ലക്ഷം അംഗങ്ങളുമായി ലുലു ഖത്തര്‍. ആകര്‍ഷകമായ പോയിന്റുകളും കിഴിവുകളും അടക്കമാണ് ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമില്‍ ഉപഭോക്താകള്‍ക്ക് ലഭിക്കുന്നത്.

city exchange

ഖത്തറിലെ 1 മില്യണ്‍ ഹാപ്പിനെസ് ആഘോഷപരിപടികള്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ സെന്‍ട്രല്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ബിന്‍ അലി അല്‍ അത്തബ തുടക്കം കുറിച്ചു. ഉപഭോക്താക്കള്‍ ലുലുവില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്നും ഏറ്റവും മികച്ച സേവനം നല്‍കുന്നത് തുടരുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വ്യക്തമാക്കി.

എക്‌സ്‌ക്ലൂസീവ് റിവാര്‍ഡുകള്‍, പോയിന്റുകള്‍, സ്‌പെഷ്യല്‍ മെംബര്‍ പ്രിവിലേജുകള്‍ ഉള്‍പ്പടെയാണ് ലുലു ഹാപ്പിനെസ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. 1 മില്യണ്‍ ഹാപ്പിനെസിന്റെ ഭാഗമായി ഖത്തറിലെ വിവിധ സ്റ്റോറുകളില്‍ കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളും ഉറപ്പാക്കിയിട്ടുണ്ട്.

ഖത്തറില്‍ വിപുലമായ പദ്ധതികളുമായി ലുലു

- Advertisement -
Ad image

ഖത്തറില്‍ മൂന്ന് പുതിയ പ്രൊജക്ടുകള്‍ കൂടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പ്രഖ്യാപിച്ചു. ബരാഹ ടൗണ്‍, അല്‍ വാബ്, ഖെതൈഫാന്‍ ഐലന്‍ഡ് എന്നിവടങ്ങളിലാണ് പുതിയ സ്റ്റോറുകള്‍. കൂടാതെ, 500 മില്യണ്‍ ഖത്തര്‍ റിയാലിന്റെ മറ്റൊരു പദ്ധതിയും ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും എം എ യൂസഫലി വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!