
ദോഹ: വാരാന്ത്യത്തില്‍ താരതമ്യേന അന്തരീക്ഷ ഈര്‍പ്പത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളില്‍ ഈര്‍പ്പം വര്‍ധിക്കുന്നതിനാല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞുണ്ടാവാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ചില ഭാഗങ്ങളില്‍ പ്രഭാതങ്ങളില്‍ കാഴ്ചയില്‍ കുറവുണ്ടാകും.

ഈ ആഴ്ച താപനില 32 ഡിഗ്രി സെല്‍ഷ്യസിനും 39 ഡിഗ്രിക്കും ഇടയിലാകാനാണ് സാധ്യത.
