ദോഹയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് ഹമദ് വിമാനത്താവളത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍

Web Desk
2 Min Read

ദോഹ: വേനലവധി കഴിഞ്ഞ് ദോഹയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്കായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആയിരക്കണക്കിന് കുടുംബങ്ങളും വിദ്യാര്‍ഥികളും അവധിക്കാല യാത്രകള്‍ക്ക് ശേഷം മടങ്ങിയെത്തുന്നതിനാല്‍ വിമാനത്താവളത്തില്‍ തിരക്ക് കൂടുന്ന സാഹചര്യത്തിലാണ് യാത്രക്കാര്‍ക്കായി പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കിയത്.

city exchange

യാത്രക്കാര്‍ മുന്‍കൂട്ടി തയ്യാറെടുക്കണമെന്നും വിമാനത്താവളത്തില്‍ ലഭ്യമായ വിവിധ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സുഗമമായ യാത്ര ഉറപ്പാക്കണമെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.

കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്ക് വിമാനത്താവളത്തിലെ വിവിധ ടെര്‍മിനല്‍ കോണ്‍കോര്‍സുകളിലെ സ്‌ട്രോളര്‍ നെസ്റ്റുകളില്‍ നിന്ന് സൗജന്യ സ്‌ട്രോളറുകള്‍ ഉപയോഗിക്കാം.

കോണ്‍കോര്‍സ് ഡി, ഇ എന്നിവിടങ്ങളിലെ നിശ്ചിത സ്റ്റേഷനുകളില്‍ നിന്ന് സൗജന്യ ഷട്ടില്‍ ബഗ്ഗി സേവനവും ലഭ്യമാണ്. സീറ്റുകളുടെ ലഭ്യത അനുസരിച്ച് യാത്രാമധ്യേയും ബഗ്ഗിയില്‍ കയറാം. അറൈവല്‍സ് ഇമിഗ്രേഷന്‍ എസ്‌കലേറ്ററുകള്‍ക്ക് സമീപമാണ് ബഗ്ഗി യാത്രക്കാരെ ഇറക്കുക.

- Advertisement -
Ad image

യോഗ്യതയുള്ള യാത്രക്കാര്‍ക്ക് ഇ-ഗേറ്റുകളോടുകൂടിയ ‘സ്‌കാന്‍ ആന്‍ഡ് ഗോ’ സേവനം ഉപയോഗിച്ച് ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ബാഗേജ് റിക്ലെയിം ഏരിയയിലേക്ക് പോകാം. ഈ സേവനം ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് കുറഞ്ഞത് 120 സെന്റിമീറ്റര്‍ ഉയരം ഉണ്ടായിരിക്കണം.

വിമാനത്താവളത്തിലെത്തുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്വീകരിക്കാന്‍ എത്തുന്നവര്‍ എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്ക് ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അറൈവല്‍സ് ഹാളില്‍ നിന്ന് ചെറിയ ദൂരം മാത്രം നടന്നാല്‍ കാര്‍ പാര്‍ക്കിലെത്താം. ഇത് വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സഹായിക്കും.

വിമാനത്താവളത്തില്‍ നിന്ന് ദോഹയിലെ വിവിധ ഭാഗങ്ങളിലേക്ക് പോകാന്‍ യാത്രക്കാര്‍ക്ക് നിരവധി മാര്‍ഗങ്ങളുണ്ട്. ഊബര്‍, ബദര്‍ഗോ, റൈഡ് തുടങ്ങിയ റൈഡ്-ഹെയ്‌ലിങ് സേവനങ്ങളുടെ പിക്കപ്പ് പോയിന്റ് കാര്‍ പാര്‍ക്കിന്റെ ഗ്രൗണ്ട് ഫ്േളാറില്‍ കാര്‍ റെന്റല്‍ ബൂത്തുകള്‍ക്ക് സമീപമാണ്.

അംഗീകൃത ടാക്‌സികളും ബസുകളും അറൈവല്‍സ് ഹാളിന് ചുറ്റുമുള്ള നിശ്ചിത പവിലിയനുകളില്‍ നിന്ന് ലഭിക്കും. വിമാനത്താവളത്തില്‍ നിന്ന് ചെറിയ ദൂരം ഇന്‍ഡോറായി നടന്നാല്‍ ദോഹ മെട്രോ സ്റ്റേഷനിലെത്താം. ടെര്‍മിനലില്‍ കാര്‍ റെന്റല്‍, ലിമോസിന്‍, വാലെറ്റ് സേവനങ്ങളും ലഭ്യമാണ്.

ബാഗേജ് റിക്ലെയിം ഏരിയയിലെ ഫ്ൈളറ്റ് ഇന്‍ഫര്‍മേഷന്‍ സ്‌ക്രീനുകള്‍ പരിശോധിച്ച് തങ്ങളുടെ വിമാനത്തിനായി നിശ്ചയിച്ചിരിക്കുന്ന ബാഗേജ് ബെല്‍റ്റ് ഏതെന്ന് യാത്രക്കാര്‍ ഉറപ്പാക്കണം. വലുപ്പമേറിയ ബാഗേജുകള്‍ ഉള്‍പ്പെടെ എല്ലാ ലഗേജുകളും നിശ്ചിത ബെല്‍റ്റിലെത്തിക്കും.

വിമാനത്താവളം വിടുന്നതിന് മുമ്പ് ബാഗേജ് ടാഗുകള്‍ പരിശോധിച്ച് ശരിയായ ബാഗുകളാണ് കൈപ്പറ്റിയതെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. ബാഗേജ് കണ്ടെത്താന്‍ കഴിയാത്തവര്‍ക്കും സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും അറൈവല്‍സ് ഹാളിലെ ബാഗേജ് സര്‍വീസസ് ഓഫീസില്‍ സഹായം തേടാം.

തിരക്കേറിയ ഈ കാലയളവില്‍ യാത്രക്കാര്‍ക്ക് ദോഹയിലേക്ക് സുഗമമായും സൗകര്യപ്രദമായും മടങ്ങിയെത്താന്‍ ആവശ്യമായ സഹായം നല്‍കാന്‍ ജീവനക്കാര്‍ മുഴുവന്‍ സമയവും സന്നദ്ധരായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!