
ദോഹ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍ മഹ്മൂദ്, ജി സി സി ഹെല്‍ത്ത് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ സാലിഹ് അല്‍ ദഖീലുമായി കൂടിക്കാഴ്ച നടത്തി. ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ജി സി സി ഹെല്‍ത്ത് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍.

ഖത്തറും ജി സി സി ഹെല്‍ത്ത് കൗണ്‍സിലും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും സംബന്ധിച്ചും ഇരുവരും ആശയവിനിമയം നടത്തി.
