ഖത്തര്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുമായി പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലതീഫ് ബിന്‍ റാഷിദ് അല്‍സയാനിയുമായി ഫോണില്‍ സംസാരിച്ചു.

city exchange

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ഫോണ്‍ സംഭാഷണത്തില്‍ അവലോകനം ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

പ്രത്യേകിച്ച് സംഘര്‍ഷം കുറയ്ക്കുന്നതിനും മേഖലയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി നടക്കുന്ന നയതന്ത്ര ശ്രമങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനവും ചര്‍ച്ചയായി.

സമുദ്രഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന പരിഹാരത്തിലേക്ക് എത്തുന്നതിനും മേഖലയില്‍ സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്ന സമഗ്ര കരാറിന് വഴിയൊരുക്കുന്നതിനുമുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും ഖത്തര്‍ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!