

ദോഹ: ഐ ടി വിദഗ്ധന്‍ അബ്ദുല്‍ റസാഖിന്റെ അലേര്‍ട്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷനുണ്ടെങ്കില്‍ രക്ഷിതാക്കള്‍ക്ക് ഇനി ഭയക്കേണ്ടതില്ല. സ്‌കൂളിലേക്ക് പോകുന്ന കുട്ടികളുടെ സുരക്ഷ അലേര്‍ട്ട് ഏറ്റെടുക്കും.

രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഐ ടി രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പഴയങ്ങാടി സ്വദേശി അബ്ദുല്‍ റസാഖ് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധേയനാണ്.

കുട്ടികളെ കാണാതെ പോകുന്നത്, ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്നത്, സാമൂഹ്യ തിന്മയുടെ ഭാഗമാകുന്നത്, പഠനത്തില്‍ പിന്നാക്കമാകുന്നത് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ അലേര്‍ട്ടിന്റെ രൂപകല്‍പ്പനയില്‍ സ്വാധീനിച്ചിട്ടുണ്ട്. അലേര്‍ട്ട് ഗള്‍ഫിലും നാട്ടിലും പ്രയോജനപ്പെടുമെന്നാണ് അബ്ദുല്‍ റസാക്ക് പ്രതീക്ഷിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി രക്ഷിതാക്കളേയും സ്‌കൂള്‍ അധികൃതരേയും വിദ്യാര്‍ഥികളുടെ ചലനങ്ങളുടെ മുന്നറിയിപ്പുകള്‍ നല്‍കുകയാണ് അലേര്‍ട്ട് ആപ്ലിക്കേഷന്റെ പരിപാടി.
അലേര്‍ട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 9947025378, 00974 30426265 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ ലഭ്യമാകുന്നതാണ്. അലേര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് https://play.google.com/store/apps/details?id=io.alertapp എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.

