അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗ്രാന്റ് വാല്‍ കുഴഞ്ഞുവീണു മരിച്ചു

Web Desk
1 Min Read

ദോഹ: അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗ്രാന്റ് വാല്‍ അര്‍ജന്റീന- നെതര്‍ലാന്റ്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. 48 വയസ്സായിരുന്നു.

city exchange

സ്വവര്‍ഗാനുരാഗത്തിന് നിരോധനമുള്ള ഖത്തറില്‍ ലോകകപ്പ് മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ നവംബര്‍ 21ന് ‘മഴവില്‍’ ടീഷര്‍ട്ട് ധരിച്ചെത്തിയപ്പോള്‍ തന്നെ തടഞ്ഞുവെച്ചെന്ന് ട്വീറ്റ് ചെയ്ത് ഇദ്ദേഹം അറിയപ്പെട്ടിരുന്നു. എല്‍ ജി ബി ടി ക്യു കമ്യൂണിറ്റിക്ക് പിന്തുണ അറിയിച്ചാണ് മഴവില്‍ ടിഷര്‍ട്ട് ധരിച്ചത്.

മഴവില്‍ ടീഷര്‍ട്ട് മാറ്റാന്‍ സംഘാടകര്‍ തന്നോട് ആവശ്യപ്പെട്ടെന്നും സംഭവത്തിന് പിന്നാലെ മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സമീപിച്ച് ക്ഷമാപണം നടത്തി അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയെന്നും ഫിഫയുടെ പ്രതിനിധി ക്ഷമ ചോദിച്ചതായും ഗ്രാന്റ് വാല്‍ ട്വീറ്റ് ചെയ്തിരുന്നു.

- Advertisement -
Ad image

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സ തേടിയതായി കഴിഞ്ഞ ദിവസം ഗ്രാന്റ് വാല്‍ ട്വീറ്റ് ചെയ്തതായി ഇ എസ് പി എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉറക്കക്കുറവും സമ്മര്‍ദ്ദവും സ്ട്രസ്സും ജോലി ഭാരവും തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു വാല്‍ കുറിച്ചത്. കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രധാന മീഡിയ സെന്ററിലുള്ള മെഡിക്കല്‍ ക്ലിനിക്കിലെത്തി. പരിശോധനയ്ക്ക് ശേഷം ആന്റിബയോട്ടിക്കുകളും ചുമയ്ക്കുള്ള മരുന്നും നല്‍കിയതായും ഇപ്പോള്‍ ഭേദം തോന്നുന്നുവെന്നും വാല്‍ അറിയിച്ചിരുന്നു.

കരിയറിലെ എട്ടാമത്തെ ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായിരുന്നു ഗ്രാന്റ് വാല്‍ ഖത്തറിലെത്തിയത്. വാലിന്റെ മരണം ഹൃദയഭേദകമാണെന്ന് യു എസ് സോക്കര്‍ ട്വീറ്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!