
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി.

സംഭാഷണത്തിനിടെ പ്രാദേശികവും അന്താരാഷ്ട്രവുമായ പ്രധാന സംഭവവികാസങ്ങളെ കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങള്‍ കൈമാറി. പ്രത്യേകിച്ച് മേഖലയിലെ നിലവിലെ സാഹചര്യവും സംഘര്‍ഷം കുറയ്ക്കുന്നതിനും പ്രാദേശിക സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുമായി നടക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങളും ചര്‍ച്ചയായി.

പരസ്പര താത്പര്യമുള്ള വിഷയങ്ങളില്‍ തുടര്‍ച്ചയായ സഹകരണം, ആലോചന എന്നിവയുടെ പ്രാധാന്യവും ഇരുവരും ഊന്നിപ്പറഞ്ഞു. കൂടാതെ, സംവാദവും സമാധാനപരമായ മാര്‍ഗങ്ങളും വഴി പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്തു.
ഫോണ്‍ സംഭാഷണത്തില്‍ ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാനമായ ബന്ധങ്ങളും വിവിധ മേഖലകളില്‍ അവയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള മാര്‍ഗങ്ങളും പരിഗണിച്ചു.

