
ദോഹ: സാമ്പത്തിക, നിക്ഷേപ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഖത്തറും വെനസ്വേലയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ വെനസ്വേല പ്രസിഡന്റ് ഡോ. ഡെല്‍സി റോഡ്രിഗസുമായി ചര്‍ച്ച ചെയ്തതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അറിയിച്ചു.

വെനസ്വേല പ്രസിഡന്റുമായി ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയതായി അമീര്‍ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ പരസ്പര സഹകരണം വിപുലീകരിക്കുന്നതിനുള്ള വിവിധ സാധ്യതകള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവായ വിഷയങ്ങളില്‍ തുടര്‍ന്നും കൂടിയാലോചനകളും ഏകോപനവും നടത്തേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ചയില്‍ വിഷയമായതായി അമീര്‍ കൂട്ടിച്ചേര്‍ത്തു.
