

കോഴിക്കോട്: പരോക്ഷമായി നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കുന്നത് അവസാനിപ്പിക്കുക, ആയുഷ് വിഭാഗങ്ങളുടെ കോവിഡ് പ്രതിരോധ ചികിത്സ സംവിധാനങ്ങള്‍ക്ക് ആവശ്യമായ അംഗീകാരവും ഫണ്ടും പ്രചരണവും നല്‍കുക, ആയുഷ് വിഭാഗങ്ങളുടെ കോവിഡ് പ്രതിരോധ ഔഷധങ്ങള്‍ കഴിച്ചിട്ടുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് തുല്യമായ ആയുഷ് ഡോക്ടര്‍മാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആയുഷ് ജനകീയ ഐക്യവേദി നവംബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി ജനകീയ യാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യാത്ര 15ന് തിരുവനന്തപുരത്ത് സമാപിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ജാഥയും തുടര്‍ന്ന് നില്‍പ്പ് സമരവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. പി എ പൗരന്‍, ജനകീയ ഐക്യവേദി ഡോ. ബാബു ജോസഫ്, ശശിധരന്‍ മണക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.

