
മനാമ: കുവൈത്തിലെ സാധാരണ ജനങ്ങളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ ആവര്‍ത്തിച്ച് നടത്തുന്ന ആക്രമണങ്ങളെ ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു.

കുവൈത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവയുടെ വ്യക്തമായ ലംഘനമാണ് ഇത്തരം ആക്രമണങ്ങളെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കുവൈത്ത് പൗരന്മാരുടെയും അവിടെ താമസിക്കുന്നവരുടെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണിതെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും ഗുരുതരമായ ലംഘനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കുവൈത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ബഹ്‌റൈന്റെ പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
