വാല്‍പ്പാറ ദുരന്തത്തിലെ ഒന്‍പത് പേര്‍ക്ക് നാടിന്റെ കണ്ണീര്‍ വിട

Web Desk
1 Min Read

മലപ്പുറം: വാല്‍പ്പാറ ചുരത്തില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് പേര്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പൊതുദര്‍ശനത്തിന് പാങ്ങ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൃതദേഹങ്ങള്‍ എത്തിച്ചപ്പോള്‍ പ്രിയപ്പെട്ട ആറു അധ്യാപകരെയും ഒരു ജീവനക്കാരിയെയും കൂടെ ഉണ്ടായിരുന്ന കുഞ്ഞിനെയും അധ്യാപകന്റെ ഭാര്യയെയും അവസാനമായി കാണാന്‍ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ വന്‍ജനക്കൂട്ടമാണ് എത്തിയത്.

city exchange

പാങ്ങ് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ നിന്ന് സന്തോഷത്തോടെ വിനോദയാത്രയ്ക്ക് പോയ സംഘമാണ് ദുരന്തത്തില്‍പ്പെട്ടത്.

വെള്ളിയാഴ്ചയാണ് വാല്‍പ്പാറയിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ സംരക്ഷണഭിത്തി തകര്‍ത്ത് താഴെയുള്ള വളവിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഏഴ് സ്ത്രീകളും ഒരു കുട്ടിയും പുരുഷനും ഉള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങും വഴിയിലായിരുന്നു അപകടം. ഒരു കുട്ടി ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പരുക്കേറ്റ മറ്റൊരു 11 വയസുകാരിയെ പിന്നീട് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. 21കാരനായ ഡ്രൈവറും മറ്റ് മൂന്ന് പേരും ചികിത്സയിലാണ്. അതിരപ്പള്ളി- വാഴച്ചാല്‍- മലക്കപ്പാറ വഴിയാണ് സംഘം വാല്‍പ്പാറയില്‍ എത്തിയത്. അപകടം നടന്ന ഉടന്‍ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

- Advertisement -
Ad image

സ്‌കൂളിലെ പ്രധാനാധ്യപിക അജിത ടീച്ചര്‍, അധ്യാപകരായ ആശ, റംല, ഷക്കീന, മജീദ് അദ്ദേഹത്തിന്റെ ബാര്യ റുഖിയ, സഹായി സാജിത, സുഹ്‌റ ടീച്ചര്‍, പന്ത്രണ്ടു വയസ്സുകാരന്‍ ഹിഷാം എന്നിവരുടെ മൃതദേഹങ്ങളാണ് സ്‌കൂളില്‍ പൊതുദര്‍ശനത്തിനെത്തിച്ചത്.

അജിതയുടെ സംസ്‌ക്കാരം ഷൊര്‍ണൂര്‍ ശാന്തി തീരത്തും ആശയുടേത് വീട്ടുവളപ്പിലും നടക്കും. മജീദ്, റുഖിയ എന്നിവരുടെ ഖബറടക്കം മാട്ടാത്ത് മഹല്ലിലും റംല, സാജിദ, ഷക്കീല എന്നിവരുടേത് പാങ് ജുമാമസ്ജിദിലും നടക്കും. സുഹറയുടേയും ഹിഷാമിന്റേയും ഖബറടക്കം ഈസ്റ്റ് പാങ് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!