സൂം ആപ്പിലൂടെ ഫെബ്രുവരി 17 മുതല്‍ ബോട്ട് ലേലം

Web Desk
1 Min Read

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൂം ആപ്പിലൂടെ ബോട്ട് ലേലം സംഘടിപ്പിക്കുന്നതായി തീര-പരിധി സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

city exchange

ലേലം ഫെബ്രുവരി 17ന് ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച് ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ 7 മണിക്ക് സമാപിക്കും.

താത്പര്യമുള്ള ലേലം പങ്കാളികള്‍ക്ക് ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെ അല്‍ ദഅയീന്‍ ബേസിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്‌സ് ആന്റ് ബോര്‍ഡേര്‍സ് സെക്യൂരിറ്റിയുടെ ആസ്ഥാനത്ത് നേരിട്ട് എത്തി ബോട്ടുകള്‍ പരിശോധിക്കാം. കൂടാതെ, ബോട്ടുകളുടെ വിശദാംശങ്ങളും പരിശോധനാ വിവരങ്ങളും 24 മണിക്കൂറും സൂം ആപ്പില്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!