ഹൈദരലി തങ്ങളുടെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു

Web Desk
2 Min Read

ദോഹ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അബൂഹമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ മയ്യിത്ത് നമസ്‌ക്കാരവും അനുശോചന യോഗവും സംഘടിപ്പിച്ചു.

city exchange

കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പബ്ലിക്ക് റിലേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയും കമ്യൂണിറ്റി അഫയേഴ്‌സ് കൗണ്‍സലറുമായ സേവ്യര്‍ ധന്‍രാജ് എന്നിവര്‍ പങ്കെടുത്തു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പബ്ലിക്ക് റിലേഷന്‍ വകുപ്പിലെ ഫൈസല്‍ ഹുദവി, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ എസ് സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്റ് ഡോ. എം പി ഹസ്സന്‍കുഞ്ഞി, വിനോദ് നായര്‍, സന്തോഷ് മലബാര്‍ ഗോള്‍ഡ് എന്നിവര്‍ പ്രസംഗിച്ചു.

വിവിധ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് കേരള ഇസ്‌ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് മുഹമ്മദലി ഖാസിമി, സി ഐ സി പ്രസിഡന്റ് സി കെ കാസിം, ഇന്‍കാസ് വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത്, സംസ്‌കൃതി വൈസ് പ്രസിഡന്റ് മനാഫ്, യുവകലാ സാഹിതി പ്രസിഡന്റ് രാകേഷ്, അടയാളം ഖത്തര്‍ പ്രതിനിധി ദിനേഷ് ഗൗഡ, സാബിത് സഹീര്‍,
എഫ് സി സി ഡയറക്ടര്‍ ഹബീബ് റഹ്മാന്‍, ഇസ്‌ലാഹി സെന്റര്‍ പ്രതിനിധികളായ മുനീര്‍ സലഫി മങ്കട, ഷമീര്‍ വലിയവീട്ടില്‍, ഫൈസല്‍ സലാഹി വണ്ടൂര്‍, ഐ സി എഫ് ജനറല്‍ സെക്രട്ടറി ബഷീര്‍ പുത്തൂപാടം, ഇന്ത്യന്‍ മീഡിയാ ഫോറം പ്രതിനിധി ഓമനക്കുട്ടന്‍, പി സി സി പ്രതിനിധി മശ്ഹൂദ് തിരുത്തിയാട്, യൂണിറ്റി ഖത്തര്‍ പ്രതിനിധി ഖലീല്‍ അമ്പലത്ത്, എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രതിനിധി അബ്ദുല്‍ കരീം സാഹിബ്, എം എസ് എസ് ജനറല്‍ സെക്രട്ടറി ഫാസില്‍ ഹമീദ്, ഖാഇദേ മില്ലത്ത് ഫോറം പ്രതിനിധി മുസ്തഫ കടലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അസീസ് നരിക്കുനി സ്വാഗതം പറഞ്ഞു. റഈസ് അലി അനുശോചന പ്രമേയം അവതരിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!