കോവിഡ് പ്രതിരോധം: ഒന്നാമതായി യു എ ഇ

Web Desk
1 Min Read

ദുബൈ: ആഗോളതലത്തില്‍ കോവിഡ് വിമുക്തി നേടുന്നതില്‍ യു.എ.ഇക്ക് ഒന്നാം സ്ഥാനം.കോവിഡിനെ പ്രതിരോധിച്ച് ശക്തമായി തിരിച്ചുവന്ന രാജ്യങ്ങളെ കുറിച്ച് ബ്ലൂംബെര്‍ഡ് റിസൈലന്‍സ് തയാറാക്കിയ പട്ടികയിലാണ് യു.എ.ഇ ഒന്നാം സ്ഥാനം കൈവരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങലില്‍ നിന്നുള്ള ആയിരക്കണക്കിന് പേരാണ് ഓരോ ദിവസവും ദുബൈയിലേക്ക് എത്തുന്നത്.

city exchange

കോവിഡ് പ്രതിരോധത്തിന്റെ മുഴുവന്‍ മാനദണ്ഡങ്ങളിലും മികച്ച നിലവാരത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് യു.എ.ഇ യെ പട്ടികയില്‍ ഒന്നാമതാക്കിയത്. രണ്ടാം സ്ഥാനം ചിലിക്കും മൂന്നാം സ്ഥാനം ഫിന്‍ലന്റിനുമാണ്. ജനസംഖ്യയില്‍ ഏതാണ്ട് മുഴുവന്‍ പേര്‍ക്കും രണ്ട് ഡോസ് വാക്‌സിനും നല്‍കാന്‍ യുഎഇക്ക് കഴിഞ്ഞിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഏറ്റവും കൂടുതല്‍ വിമാനറൂട്ടുകള്‍ തുറന്നു കൊടുത്ത രാജ്യങ്ങളുടെ പട്ടികയിലും യുഎഇ ഒന്നാമതാം പിറന്നാല്‍ ആഘോഷിക്കുന്ന വേളയില്‍ ലഭിച്ച അംഗീകാരം മികവുറ്റതാണ്.

Share This Article
Leave a Comment
error: Content is protected !!