

ദോഹ: പൊതുജനാരോഗ്യ മന്ത്രാലയം കോവിഡ് രാജ്യങ്ങളുടെ യാത്രാ പട്ടിക പുതുക്കി. 2022 ജനുവരി ഒന്നിന് വൈകിട്ട് ഏഴു മുതല്‍ പുതിയ പട്ടിക നിലവില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു.
ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ബോട്‌സ്വാന, ലെസോത്തോ, നമീബിയ, സിംബാബ്‌വേ എന്നിവ ഹൈറിസ്‌ക് രാജ്യങ്ങളിലാണ് ഉള്‍പ്പെടുന്നത്.

അല്‍ജീരിയ, ബെല്‍ജിയം, കാനഡ, ഡെന്മാര്‍ക്ക്, എത്യോപ്യ, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മനി, ഇന്തോനേഷ്യ, അയര്‍ലാന്റ്, ഇറ്റലി, ജോര്‍ദാന്‍, കെനിയ, ലെബനാന്‍, നോര്‍വേ, മാല്‍ദ്വീവ്‌സ്, ഫിലിപ്പൈന്‍സ്, പോളണ്ട്, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, സ്‌പെയിന്‍, ശ്രീലങ്ക, സുഡാന്‍, സ്വിറ്റ്‌സര്‍ലാന്റ്, യു എ ഇ, യു കെ, യു എസ് എന്നിവ ഉള്‍പ്പെടെ 47 രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.

അഫ്ഗാനിസ്ഥാന്‍, അല്‍ബേനിയ, അര്‍ജന്റീന, ആസ്‌ത്രേലിയ, അസര്‍ബൈജാന്‍, ബഹറൈന്‍, ഭൂട്ടാന്‍, ബ്രസീര്‍, ബള്‍ഗേറിയ, കാമറൂണ്‍, ചിലി, ചൈന, കൊളംബിയ, ഗ്രീസ്, ഹംഗറി, ഹോങ്കോങ്, ഐസ്‌ലാന്റ്, ഇറാന്‍, ഇറാഖ്, ജപ്പാന്‍, കുവൈത്ത്, ലിബിയ, മലേഷ്യ, മെക്‌സിക്കോ, മ്യാന്‍മര്‍, ന്യൂസിലാന്റ്, നൈജീരിയ, ഒമാന്‍, ഫലസ്തീന്‍, റഷ്യ, സിംഗപ്പൂര്‍, സിറിയ, താജിക്കിസ്ഥാന്‍, തുണീഷ്യ, തുര്‍ക്കി, ഉഗാണ്ട, യമന്‍ തുടങ്ങി 159 രാജ്യങ്ങള്‍ ഗ്രീന്‍ ലിസ്റ്റിലാണ് ഇടം പിടിച്ചിരിക്കുന്നത്.

