പഴയ മെട്രാഷ് 2 ആപ്പ് നിര്‍ത്തലാക്കുന്നു

Web Desk
1 Min Read

ദോഹ: 2025 മാര്‍ച്ച് 1 മുതല്‍ പഴയ മെട്രാഷ് 2 ആപ്പ് നിര്‍ത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

city exchange

ആഭ്യന്തര മന്ത്രാലയം ഇ-സേവനങ്ങള്‍ തുടര്‍ന്നും ആക്സസ് ചെയ്യുന്നതിന് ആപ്പ്/ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുതിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചു. പുതിയ ആപ്ലിക്കേഷന്‍ ഐഒഎസ് പതിപ്പ് 13ഉം അതിന് മുകളിലുള്ളതും ആന്‍ഡ്രോയിഡ് പതിപ്പ് 29ഉം അതിന് മുകളിലുള്ളതിലുമാണ് പ്രവര്‍ത്തിക്കുക.

2024 ഡിസംബറില്‍ ഉപയോക്തൃ- സൗഹൃദ രൂപകല്‍പ്പനയും പുതിയ പേയ്മെന്റ് രീതികളും ഉപയോഗിച്ച് മന്ത്രാലയം ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. പുതിയ ആപ്പ് ഉപയോക്താക്കള്‍ക്ക് വിപുലമായ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നു.

ഏറ്റവും പുതിയ അപ്ഡേറ്റില്‍ ഖത്തര്‍ ഐ ഡി കാര്‍ഡുകളുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ പോലും ഭാര്യയെയും കുട്ടികളെയും രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ സവിശേഷത ചേര്‍ത്തിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!