

ദോഹ: ലോക അക്വാട്ടിക്സ് ചാമ്പ്യന്‍ഷിപ്പ് ദോഹ 2024 വോളണ്ടിയര്‍ അപേക്ഷകള്‍ ഔദ്യോഗികമായി ആരംഭിച്ചു. വോളന്റിയര്‍മാര്‍ക്ക് ചരിത്ര സംഭവത്തിന്റെ ഭാഗമാകാന്‍ അതുല്യമായ അവസരമാണിത്.

ലോക അക്വാട്ടിക്സിന്റെ മുന്‍നിര ഇവന്റ് ആദ്യമായാണ് മിഡില്‍ ഈസ്റ്റില്‍ നടക്കുന്നത്. ലോകോത്തര മൂന്ന് വേദികളിലായി ആറ് വ്യത്യസ്ത ജല കായിക ഇനങ്ങളാണ് അരങ്ങേറുക.

ദോഹ 2024 സംഘാടക സമിതി, പ്രാദേശികമായും ലോകമെമ്പാടുമുള്ള ഉത്സാഹികളായ വ്യക്തികളോട് ടീമില്‍ ചേരാനും ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തിന് സംഭാവന നല്‍കാനും ആഹ്വാനം ചെയ്യുന്നു.
കായിക താരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാണികള്‍ക്കും ഒരുപോലെ അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കുന്നതില്‍ ആയിരത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ അവിഭാജ്യ പങ്കാണ് വഹിക്കുക.
www.worldaquatics-doha2024.com എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

