
ദോഹ: സ്റ്റുഡന്‍സ് ഇന്ത്യ ഖത്തറും ഗേള്‍സ് ഇന്ത്യ ഖത്തറും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക കൈമാറ്റ പരിപാടിയായ ദോഹ ബുക്ക് ഷെല്‍ഫ് പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലെയും ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ ഉപയോഗിച്ച പുസ്തകങ്ങള്‍ കൈമാറുന്ന പദ്ധതിയാണ് ദോഹ ബുക്ക് ഷെല്‍ഫ്. siq.cicqatar.org എന്നപേരില്‍ പ്രത്യേകം തയ്യാറാക്കിയ വെബ് പോര്‍ട്ടല്‍ മുഖേനയാണ് പാഠപുസ്തക കൈമാറ്റം നടക്കുക.

ഉപയോഗിച്ച പുസ്തകം കൈവശമുള്ളവര്‍ക്ക് പുസ്തകം സംഭാവന ചെയ്യാനും ഈ അധ്യയന വര്‍ഷത്തേക്ക് ഉപയോഗിച്ച പുസ്തകം ആവശ്യമുള്ളവര്‍ക്ക് പുസ്തകം ആവശ്യപ്പെടാനും പോര്‍ട്ടലില്‍ സൗകര്യമുണ്ട്. പുസ്തകം ആവശ്യമുള്ളവര്‍ പോര്‍ട്ടലിലെ ഫൈന്‍ഡ് ബുക്‌സ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് റിക്വസ്റ്റ് ചെയ്താല്‍ സംഭാവന നല്‍കിയവര്‍ക്ക് പോര്‍ട്ടലില്‍ നിന്നും റിക്വസ്റ്റ് സംബന്ധമായ മെസ്സേജ് ലഭിക്കും.

റിക്വസ്റ്റ് പരിശോധിച്ച് റിക്വസ്റ്റിന് അംഗീകാരം കൊടുക്കുന്നത് കൂടി സംഭാവന നല്‍കിയ ആള്‍ക്കും ആവശ്യക്കാര്‍ക്കും വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട് പുസ്തകം കൈമാറ്റം ചെയ്യാന്‍ സാധിക്കും.
ദോഹ ബുക്ക് ഷെല്‍ഫ് പോസ്റ്റര്‍ റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, സി സാദിഖ് അലി, എ എം ശുകൂര്‍, സ്റ്റുഡന്‍സ് ഇന്ത്യ ഖത്തര്‍ ഭാരവാഹികളായ അമന്‍ ഷഹീന്‍, ഫൈഹാന്‍, ഗേള്‍സ് ഇന്ത്യ ഖത്തര്‍ ഭാരവാഹികളായ നഷ്‌വ ഇബ്രാഹിം, അയിഷ ഗാലിബ്, ഹയ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

