ന്യൂയോര്‍ക്കില്‍ നിന്നും പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചെന്ന് പരാതി

Web Desk
2 Min Read

ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ചീത്തപ്പേരില്‍ നിന്നും കരകയറി വരികയായിരുന്ന എയര്‍ ഇന്ത്യക്ക് തേച്ചാലും മായ്ച്ചാലും പോകാത്ത മോശം പേര് സമ്മാനിച്ച് യാത്രക്കാരന്‍. എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സഹയാത്രികയ്ക്ക് നേരെ മൂത്രമൊഴിച്ചു. പരാതി നല്‍കിയിട്ടും ജീവനക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആരോപണമാണ് എയര്‍ ഇന്ത്യ നേരിടുന്നത്.

city exchange

സഹയാത്രികന്‍ മൂത്രമൊഴിക്കുകയും നഗ്നതാ പ്രദര്‍ശനം ഉള്‍പ്പെടെ നടത്തിയിട്ടും യാതൊരു നടപടിയും വിമാനക്കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നാണ് യാത്രക്കാരിയുടെ പരാതി. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് രേഖാമൂലം പരാതി നല്‍കിയതോടെ മാത്രമാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ എയര്‍ ഇന്ത്യ തയ്യാറായതെന്ന് യാത്രക്കാരി കുറ്റപ്പെടുത്തുന്നു.

സംഭവം നടന്നിട്ട് ഒരു മാസവും എട്ടു ദിവസവും കഴിഞ്ഞു. 2022 നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്നും യാത്ര തുടങ്ങിയതിന് പിന്നാലെയാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം വിമാനത്തിലെ ലൈറ്റുകള്‍ അണച്ചതോടെ മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ തന്റെ അടുത്തെത്തുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുമായിരുന്നുവെന്ന് യാത്രക്കാരി പറയുന്നു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അയാള്‍ അവിടെ തന്നെ നിന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞതിന് ശേഷമാണ് ഇയാള്‍ അവിടെ നിന്നും പോയത്.

- Advertisement -
Ad image

മൂത്രം വീണ് തന്റെ വസ്ത്രങ്ങളും ബാഗും ഷൂസും ഉള്‍പ്പടെ നനഞ്ഞുവെന്നും അവര്‍ പറഞ്ഞു. വീമാനജീവനക്കാരിയെത്തി സീറ്റിലും മറ്റും അണുനാശിനി തളിച്ചു. ജീവനക്കാരില്‍ ഒരാളാണ് ധരിക്കാന്‍ പൈജാമയും ചെരിപ്പും നല്‍കിയത്. എന്നാല്‍ ബിസിനസ് ക്ലാസില്‍ മറ്റു സീറ്റുകളുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും രണ്ട് മണിക്കൂറിന് ശേഷമാണ് മറ്റൊരു സീറ്റ് നല്‍കിയതെന്നും യാത്രക്കാരി ആരോപിച്ചു.

സംഭവം തനിക്ക് വലിയ ആഘാതമുണ്ടാക്കിയെന്നും പരാതി പറഞ്ഞിട്ടും ജീവനക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും വനിത പറയുന്നു. അതിക്രമം നടത്തിയ ആള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോവുകയും ചെയ്തു.

സംഭവത്തില്‍ എയര്‍ ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയതായി വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. അതിക്രമം നടത്തിയ ആളെ ‘നോ ഫ്ളൈ’ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യാന്‍ അഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!