

ദോഹ: ഖത്തറില്‍ ദീഘകാലമായി ജോലി ചെയ്തുവരുന്ന മുഹമ്മദ് ശരീഫ് (ഷരീഫ് ചെമ്മാട്- 55) നാട്ടില്‍ നിര്യാതനായി. രണ്ടു മാസം മുമ്പ് അവധിക്കു നാട്ടില്‍ പോയതായിരുന്നു.

25 വര്‍ഷത്തോളമായി ഖത്തറുള്ള അദ്ദേഹം ഖത്തര്‍ പോസ്റ്റില്‍ മെസ്സെഞ്ചറായാണ് ജോലി ചെയ്തിരുന്നു. മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശിയാണ്. ഖത്തറിലെ സാമൂഹിക- സംകാരിക രംഗങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം നിലവില്‍ ഐ സി എഫ് ഫരീജ് കുലൈബ് യൂണിറ്റ് പ്രസിഡന്റാണ്.

ഐ സി എഫ് ഖത്തര്‍ പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്, ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ പുത്തൂപാടം എന്നിവര്‍ അനുശോചനം അറിയിച്ചു. ഷെരീഫ് ചെമ്മാടിന്റെ പേരില്‍ ജനാസ നിസ്കരിക്കാനും പ്രാര്‍ഥനകള്‍ നടത്താനും ഐ സി എഫ് ഖത്തര്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചു.

