

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023- 24ല്‍ തുക വെച്ചു തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സൗജന്യമായി ഗം ബൂട്ടും ഗ്ലൗസും വിതരണം ചെയ്തു.

പഞ്ചായത്ത് അങ്കണത്തില്‍ നടന്ന വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് സ്വാഗതവും തൊഴിലുറപ്പ് എന്‍ജിനീയര്‍ സബിത നന്ദിയും പറഞ്ഞു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ റൂബി ജിജി, ഷീല ജോസ്, അസിസ്റ്റന്റ് സെക്രട്ടറി ബിനി ഐപ്പ്, മെമ്പര്‍മാരായ പി എസ് യൂസഫ്, അലീഷ ലിനീഷ്, ലൈല അബ്ദുല്‍ ഖാദര്‍, റംല അലിയാര്‍, സബിത സുബൈര്‍, തൊഴിലുറപ്പ് ഓവര്‍സിയര്‍ സീന, തൊഴിലുറപ്പ് അസിസ്റ്റന്റ് ജിഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

