Connect with us

NEWS

വിപിഎസ് ലേക്ഷോറില്‍ സൗജന്യ ശബ്ദപരിശോധന

Published

on


കൊച്ചി: ഏപ്രില്‍ 16ലെ ആഗോള ശബ്ദദിനം പ്രമാണിച്ച് കൊച്ചി വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് ആന്‍ഡ് നെക്ക് സയന്‍സസ് സംഘടിപ്പിക്കുന്ന വോയിസ് വീക്കിന്റെ ഭാഗമായി ഏപ്രില്‍ 19 വരെ ലാരിംഗോളോജിസ്റ്റ്, വോയിസ് പാത്തോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ ശബ്ദപരിശോധന ലഭ്യമാക്കും.

പ്രൊഫഷണല്‍ വോയിസ് യൂസേഴ്സായ ഗായകര്‍, അഭിനേതാക്കള്‍, വി ജെ, ആര്‍ ജെ, ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാര്‍, അധ്യാപകര്‍, റിസെപ്ഷനിസ്റ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സ്റ്റാഫ്, ടി വി അവതാരകര്‍, ആരോഗ്യ മേഖല ജീവനക്കാര്‍ മുതലായവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെപടുത്താം.

പരിശോധന സമയം രാവിലെ 10 മുതല്‍ 12 വരെ. വീഡിയോ ലാരിംഗോസ്‌കോപ്പി നിര്‍ദേശിക്കുന്നവര്‍ക്ക് 40 ശതമാനം ഇളവും നല്‍കും. വിവരങ്ങള്‍ക്ക്: 0484 2701033, 0484 2154307.


error: Content is protected !!