ഹമാസ് നാല് ഇസ്രായേലികളേയും ഇസ്രായേല്‍ 200 ഫലസ്തീനികളേയും വിട്ടയച്ചു

Web Desk
1 Min Read

ടെല്‍അവീവ്: ഹമാസ് ബന്ദികളാക്കിയ നാല് വനിതാ സൈനികയെും പകരം ഇസ്രായേല്‍ തടവിലുള്ള 200 ഫലസ്തീനികളേയും വിട്ടയച്ചു.

city exchange

മോചിപ്പിക്കപ്പെടേണ്ട 200 പേരില്‍ 70 ഫലസ്തീനികളെ ഇസ്രായേല്‍ ഈജിപ്തിലേക്ക് വിട്ടയച്ചതായി ഈജിപ്ത് സര്‍ക്കാറിന്റെ ഖഹേര ടി വി റിപ്പോര്‍ട്ട് ചെയ്തു.

കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി ആല്‍ബഗ് എന്നീ നാല് ഇസ്രായേലി വനിതാ സൈനിക ബന്ദികളെയാണ് ഹമാസ് വിട്ടയച്ചത്.

200 തടവുകാരില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തടങ്കലില്‍ കഴിഞ്ഞ ഫലസ്തീന്‍ തടവുകാരന്‍ മുഹമ്മദ് അല്‍-ടൗസിനെയും ഇസ്രായേല്‍ മോചിപ്പിച്ചിട്ടുണ്ട്. ഫലസ്തീന്‍ പ്രിസണേഴ്സ് ക്ലബ് അഭിഭാഷക ഗ്രൂപ്പിന്റെ കണക്കനുസരിച്ച് 69കാരനായ ടൗസ് നാല് പതിറ്റാണ്ടോളം ജയിലിലായിരുന്നു. അന്തരിച്ച ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ ഫത്താഹിലെ അംഗമാണ് അദ്ദേഹം.

- Advertisement -
Ad image

നാല് വനിതാ സൈനിക തടവുകാരും വിട്ടയച്ചതിന് പിന്നാലെ റീമിനടുത്തുള്ള ഐഡിഎഫ് കേന്ദ്രത്തില്‍ അവരുടെ മാതാപിതാക്കളെ കണ്ടുമുട്ടിയതായി ഐഡിഎഫ് വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!