
മനാമ: മനുഷ്യര്‍ക്കൊപ്പം ശീര്‍ഷകത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്ന കേരള യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഐ സി എഫ് ബഹ്‌റൈന്‍ സംഘടിപ്പിച്ച ഐക്യദാര്‍ഡ്യ സമ്മേളനം പ്രൗഢമായി. ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് സാരഥിയും മര്‍കസ് ഉപാധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.
മതേതരത്വത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര സൗഹൃദവും ബഹുമാനവുമുണ്ടാക്കാനുള്ള മാര്‍ഗമായി വികസിപ്പിച്ച നാടാണ് നമ്മുടേതെന്നും കേരളം കരസ്ഥമാക്കിയ നേട്ടങ്ങളുടെ അടിസ്ഥാനം ഈ സൗഹൃദമാണെന്നും സയ്യിദ് തുറാബ് സഖാഫി പറഞ്ഞു.

മതേതര കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു കൊണ്ട് നാടിന്റെ യശസ്സിനെ വീണ്ടെടുക്കണം. സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും ഇന്ന് ചിലര്‍ മനുഷ്യരെ പരസ്പരം അകറ്റാനും വിദ്വേഷം പ്രചരിപ്പിക്കാനും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ സമാധാനകാംക്ഷികളായ നാം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അബൂബകര്‍ ലത്വീഫി അധ്യക്ഷതയില്‍ സല്‍മാനിയ കെ
സിറ്റി ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രദീപ് പത്തേരി (പ്രതിഭ), ബോബി പാറയില്‍ (ഒ ഐ സി സി) മന്‍സൂര്‍ അഹ്‌സനി (ആര്‍ എസ് സി) സെയ്ദ് ഹനീഫ (സാമൂഹ്യ പ്രവര്‍ത്തകന്‍) എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശമീര്‍ പന്നൂര്‍ സ്വാഗതവും ശംസുദ്ധീന്‍ പൂക്കയില്‍ നന്ദിയും പറഞ്ഞു.
ഐ സി എഫ് നാഷണല്‍ നേതാക്കളായ അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, ഉസ്മാന്‍ സഖാഫി, റഫീക്ക് ലത്വീഫി, ശിഹാബുദ്ധീന്‍ സിദ്ദീഖി, ശംസുദ്ധീന്‍ സുഹ്‌രി, മുസ്ഥഫ ഹാജി കണ്ണപുരം, സി എച്ച് അഷ്‌റഫ്, സിയാദ് വളപട്ടണം, നൗഷാദ് മുട്ടുംന്തല, നൗഫല്‍ മയ്യേരി, ഫൈസല്‍ ചെറുവണ്ണൂര്‍, അബ്ദുറഹ്മാന്‍ ചെക്യാട് നേതൃത്വം നല്‍കി.

