

ദോഹ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി റിയാദാ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സി റിംഗ് റോഡിലെ റിയാദാ മെഡിക്കല്‍ സെന്ററില്‍ നടത്തിയ ക്യാമ്പില്‍ 250 ഓളം പേര്‍ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി.

വിവിധ രക്തപരിശോധനകള്‍, ഡോക്ടര്‍ കണ്‍സല്‍ട്ടേഷന്‍, നേത്ര പരിശോധന, ദന്ത പരിശോധന തുടങ്ങിയവയും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കിയിരുന്നു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, റിയാദാ മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്റ് സി താജുദ്ദീന്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, വൈസ് പ്രസിഡന്റ് വി എസ് അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ ദിജേഷ് സ്വാഗതവും ട്രഷറര്‍ എം പി മാത്യു നന്ദിയും പറഞ്ഞു.
ഐ സി സി ഉപദേശക സമിതി അംഗവും ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാനുമായ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, കെ കെ ഉസ്മാന്‍, സിദ്ധിഖ് പുറായില്‍, ഐ എസ് സി സെക്രട്ടറി പ്രദീപ് പിള്ള, ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി സി യൂത്ത് വിംഗ് ചെയര്‍മാന്‍ എഡ്വിന്‍ സെബാസ്റ്റ്യന്‍, ഇന്‍കാസ് വൈസ് പ്രസിഡന്റ് ഷിബു സുകുമാരന്‍, ജനറല്‍ സെക്രട്ടറിമാരായ സി എ അബ്ദുല്‍ മജീദ്, അഷ്റഫ് നന്നംമുക്ക്, മുനീര്‍ ഏറാത്ത്, സര്‍ജിത് കുട്ടംപറമ്പത്ത്, ആന്റണി ജോണ്‍, ഇന്‍കാസ് ലേഡീസ് വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ്, ട്രഷറര്‍ അനൂജ റോബിന്‍, യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് സി ജി, ഐ വൈ സി ഇന്റര്‍നാഷണല്‍ ട്രഷറര്‍ ബി എം ഹാഷിം, മറ്റ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ ഭാരവാഹികളും യൂത്ത് വിംഗ്, ലേഡീസ് വിംഗ് ഭാരവാഹികളും സന്നിഹിതരായിരുന്നു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഷിജു കുര്യക്കോസ്, മഞ്ജുഷ ശ്രീജിത്ത്, ടി പി റഷീദ്, ഐ വൈ സി ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ബിനീഷ് കെ അഷ്റഫ്, ജില്ലാ ഭാരവാഹികളായ ഷിജോ തങ്കച്ചന്‍, ബിനു പീറ്റര്‍, അന്‍ഷാദ് ആലുവ, പി ആര്‍ രാമചന്ദ്രന്‍, ഷെമീം ഹൈദ്രോസ്, എല്‍ദോസ് സി എ, അബു താഹിര്‍, ബെന്‍സണ്‍ ചാണ്ടി, സിനിക് സാജു, ഷാജി എം ഹമീദ്, വിനോദ് സേവ്യര്‍, നൗഷാദ് ഇടപ്പള്ളി, ജെറിന്‍ കെ, അരുണ്‍ ബേബി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.

