ആദ്യ ടി-20യില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ; ആദ്യ വിക്കറ്റ് നേട്ടത്തില്‍ മിന്നു മണി

Web Desk
1 Min Read

മിര്‍പുര്‍: ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടി- 20 മത്സരത്തില്‍ വയനാട്ടുകാരി മിന്നു മണി നേടിയ ആദ്യ വിക്കറ്റ് ഇന്ത്യക്ക് നേട്ടമായി. ഏഴുവിക്കറ്റിന്റെ ആധികാരിക ജയവുമായി ്ഇന്ത്യ ആധിപത്യം നേടി.

city exchange

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തപ്പോള്‍ 22 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. മൂന്ന് ഓവറില്‍ 21 റണ്‍സ് വഴങ്ങിയാണ് മിന്നു ഒരു വിക്കറ്റ് നേടിയത്. മിന്നുവിന്റെ ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ഷമീമ സുല്‍ത്താന സ്‌ക്വയര്‍ ലെഗില്‍ ജമീമ റോഡ്രിഗ്‌സിന്റെ പിടിയിലാവുകയായിരുന്നു. 13 പന്തില്‍ 17 റണ്‍സെടുത്താണ് ഷമീമ മടങ്ങിയത്.

മിന്നുവിനെ കൂടാതെ പൂജ വസ്ത്രാകര്‍, ഷഫാലി വര്‍മ എന്നിവരും ഓരോ വിക്കറ്റ് നേടി. ബംഗ്ലാദേശിന്റെ രണ്ടു ബാറ്റര്‍മാര്‍ റണ്ണൗട്ടായിരുന്നു.

- Advertisement -
Ad image

മറുപടി ബാറ്റിങ്ങില്‍ വെടിക്കെട്ട് ഓപ്പണര്‍ ഷഫാലി വര്‍മ റണ്‍സെടുക്കാതെയും വണ്‍ഡൗണ്‍ ബാറ്റര്‍ ജമീമ റോഡ്രിഗ്‌സ് 11 റണ്‍സിനും പുറത്തായെങ്കിലും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയും (34 പന്തില്‍ 38) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (35 പന്തില്‍ പുറത്താകാതെ 54) 22 പന്ത് ബാക്കി നില്‍ക്കെ ജയം നേടുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ യത്സിക ഭാട്ടിയ ഒമ്പത് റണ്‍സുമായി പുറത്താകാതെ നിന്നു. ഹര്‍മന്‍പ്രീതാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

Share This Article
Leave a Comment
error: Content is protected !!