ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ വെടിയേറ്റു മരിച്ചു

Web Desk
1 Min Read

ടൊറന്റോ: ഇന്ത്യന്‍ വിദ്യാര്‍ഥി ടൊറന്റോയില്‍ വെടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ് (21) ആണ് മരിച്ചത്. പൊലീസും മോഷ്ടാക്കളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കാര്‍ത്തികിന് വെടിയേല്‍ക്കുകയായിരുന്നുവെന്ന് ടൊറന്റോ പോലിസ് അറിയിച്ചു.

city exchange

വ്യാഴാഴ്ച വൈകിട്ട് ജോലിക്ക് പോകുന്നതിനിടെ സെന്റ് ജെയിംസ് ടൗണിലെ ഷെര്‍ബോണ്‍ ടി ടി സി സ്‌റ്റേഷനിലേക്കുള്ള ഗ്ലെന്‍ റോഡ് പ്രവേശന കവാടത്തിലായിരുന്നു സംഭവം. വെടിയേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ടൊറന്റോ പോലിസ് സര്‍വീസിലെ ഹോമിസൈഡ് സ്‌ക്വാഡ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. സെനെക കോളജിലെ ഒന്നാം സെമസ്റ്റര്‍ മാര്‍ക്കറ്റിങ് മാനേജ്മെന്റ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്. സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഞെട്ടലും ദു:ഖവും രേഖപ്പെടുത്തി.

- Advertisement -
Ad image

പഠനത്തോടൊപ്പം ജോലിയും ചെയ്തിരുന്ന കാര്‍ത്തിക്ക് ജനുവരിയിലാണ് കാനഡയിലെത്തിയത്. അഞ്ചരയടിയോളം ഉയരമുള്ള ഇടത്തരം ശരീര പ്രകൃതിയുള്ള കറുത്ത വര്‍ഗക്കാരനായ പുരുഷനാണ് വെടിവെയ്പ്പ് നടത്തിയതെന്നു പോലിസ് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!