ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ കോയ തങ്ങള്‍ക്ക് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി നാസര്‍ കോയ തങ്ങള്‍ക്ക് ഐ എം സി സി ഖത്തര്‍ ഭാരവാഹികള്‍ സ്വീകരണം നല്‍കി. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയതായിരുന്നു തങ്ങള്‍.

city exchange

ദോഹ സംഗം റസ്റ്റോറന്റില്‍ നടത്തിയ സ്വീകരണ പരിപാടിയില്‍ ഐ എം സി സി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് പി പി സുബൈര്‍ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി റഫീഖ് കോതൂര്‍, ഷെരിഫ് കൊളവയല്‍, നംഷീര്‍ ബടേരി, സലാം നാലകത്ത്, സദര്‍ കാസര്‍ഗോഡ്, മജീദ് ചിത്താരി, ഷിറാസ് എന്‍ പി, ബഷീര്‍ വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു.

നവ കേരള സദസ്സിലൂടെ അടുത്ത പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിലേക്ക് എല്‍ ഡി എഫിന് ആത്മവിശ്വാസത്തോടെ കടന്ന് ചെല്ലാന്‍ കഴിയും വിധം വര്‍ധിച്ചു വരുന്ന ജനപിന്തുണയില്‍ യു ഡി എഫും മാധ്യമങ്ങളും ആശങ്കയില്‍ ആയതിനാലാണ് നുണകളിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും സര്‍ക്കാറിനെ ഇകഴ്ത്താന്‍ ശ്രമിക്കുന്നത്. അത്തരം ഇല്ലാ കഥകളെയും അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട് കേരളത്തിനെ സമഗ്ര വികസനത്തിലേക്ക് നയിക്കുകയാണെന്നും ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള ആത്മവിശ്വാസം ഒന്നുകൂടി ദൃഢപ്പെടുത്തുന്ന രീതിയിലാണ് നവകേരള സദസ്സ് മുന്നോട്ടു പോകുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!