

ഷാര്‍ജ: ഷാര്‍ജ അ്താരാഷ്ട്ര ബുക്ക് ഫെയര്‍ 2021ല്‍ മലയാളത്തില്‍ നിന്നുള്ള പ്രമുഖ പ്രസാധകരില്‍ മുന്‍ നിരയിലുള്ള ഐ പി ബിയുടെ പവലിയന്‍ പ്രവര്‍ത്തനം ആരംഭിച്ചു ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി ഉദ്ഘാടനം ചെയ്തു. ബുക്ക് ഫെയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മോഹന്‍ കുമാര്‍, സിറാജ് എഡിറ്റര്‍ ഇന്‍ചാര്‍ജ് കെ എം അബ്ബാസ്, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ എ റഹീം, ആര്‍ എസ് നാഷനല്‍ മുന്‍ കലാലയം കണ്‍വീനര്‍ മുഹമ്മദലി ചാലില്‍, നാഷനല്‍ രിസാല കണ്‍മീനര്‍ ഹുസ്‌നുല്‍ മുബാറക്, റാസിഖ് മാട്ടൂല്‍, നിസാം നാലകത്ത് സംബന്ധിച്ചു.

പോയ കാലങ്ങളിലെ സ്റ്റാളുകളിലെ നിറസാനിധ്യമായിരുന്നു ഐ പി ബി പവലിയന്‍ എന്ന് അതിഥികള്‍ വിലയിരുത്തി. പ്രശസ്തരുടെ രചനകള്‍ക്ക് പുറമെ ഐ പി ബിയുടെ നിരവധി ന്യൂ കളക്ഷന്‍ ബുക്കുകള്‍ ഉള്‍പ്പെടെ അമ്പത് ശതമാനം വരെ ഓഫറില്‍ ലഭിക്കുന്നു. ബുക്ക് ഫെയര്‍ ഹാള്‍ 7ല്‍ ZD5 ആണ്. ഐ പി ബി പ്രവാസി രിസാല പവലിയന്‍ മുന്‍ വര്‍ഷത്തേക്കാളും വായനക്കാരും പുസ്തകത്തെ സ്‌നേഹിക്കുന്നവരുമായ പ്രവാസികള്‍ കൂടുതല്‍ ഈ വര്‍ഷം പവലിയന്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ പറഞ്ഞു
