ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയും ഉന്മൂലനവും: ഖത്തര്‍ പ്രധാനമന്ത്രി

Web Desk
1 Min Read

ദോഹ: അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഒരു മാസത്തിന് ശേഷം ഗാസ മുനമ്പിലെ സ്ഥിതി മോശമായ നിലയിലേക്ക് വഷളായതായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ഊന്നിപ്പറഞ്ഞു. അധിനിവേശം ഫലസ്തീന്‍ ജനതയ്ക്കെതിരെ വംശഹത്യയും വംശീയ ഉന്മൂലനത്തിന്റെ കുറ്റകൃത്യങ്ങളുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

city exchange

്ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണയുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഫലസ്തീന്‍ പ്രതിസന്ധിയുടെ രാഷ്ട്രീയവും മാനുഷികവുമായ തലങ്ങളില്‍ തങ്ങളുടെ ചര്‍ച്ച ശ്രദ്ധ കേന്ദ്രീച്ചതായും അദ്ദേഹം അറിയിച്ചു.

ബന്ദികളെ മോചിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നതിലെ ഖത്തറിന്റെ മുന്‍ഗണനകളെക്കുറിച്ചും ഭക്ഷണമോ വെള്ളമോ മരുന്നോ ഇല്ലാതെ ഗാസ മുനമ്പില്‍ ഉപരോധിച്ച ഫലസ്തീനികള്‍ക്ക് മതിയായ സഹായവും തടസ്സമില്ലാതെയും ദുരിതാശ്വാസ വാഹനങ്ങളും മാനുഷിക സഹായങ്ങളും നല്‍കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്തു.

- Advertisement -
Ad image

ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്നതിനൊപ്പം, ആശയവിനിമയ സേവനങ്ങള്‍ ഉള്‍പ്പെടെ സിവിലിയന്‍മാര്‍ക്കുള്ള എല്ലാ അടിസ്ഥാന ആവശ്യങ്ങളും പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ ഖത്തര്‍ ഊന്നിപ്പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!