നൂറ്റിപ്പത്താം നാള്‍ ശിശുദിനത്തില്‍ നീതി; അസ്ഫാക്കിന് തൂക്കുകയര്‍

Web Desk
1 Min Read

കൊച്ചി: അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിന് (28) എറണാകുളം പോക്‌സോ കോടതി വിധിച്ചത് തൂക്കുകയര്‍. സംഭവം നടന്ന് 110-ാം ദിവസമാണ് കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ കേസില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. ശിക്ഷ വിധിക്കാന്‍ പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ ശിശുദിനവും പോക്‌സോ നിയമം നിലവില്‍ വന്ന ദിവസവുമെന്ന രീതിയില്‍ നവംബര്‍ 14 തെരഞ്ഞെടുക്കുകയായിരുന്നു.

city exchange

തൂക്കുകയറിനൊപ്പം അഞ്ച് വകുപ്പുകളില്‍ ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കേസില്‍ പ്രതിക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.

വധശിക്ഷ ലഭിക്കാവുന്ന അഞ്ച് കുറ്റങ്ങള്‍ ഉള്‍പ്പെടെ ഗൗരവസ്വഭാവമുള്ളവയായിരുന്നു അസഫാക്കിനെതിരെ ചുമത്തിയ എല്ലാ വകുപ്പുകളഉം. കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ബലാത്സംഗത്തിന് ശേഷം അഞ്ചുവയസ്സുകാരിയെ ക്രൂരമായ കൊലപ്പെടുത്തി മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ മറവു ചെയ്തുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൊലപാതകം, തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കല്‍, 12 വയസിനു താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്യല്‍, ലഹരി മരുന്നു നല്‍കി പീഡിപ്പിക്കല്‍, മൃതദേഹത്തോടുള്ള അനാദരവ്, പ്രകൃതി വിരുദ്ധ പീഡനം, തെളിവു നശിപ്പിക്കാന്‍ ശ്രമിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. ഈ കുട്ടി ജനിച്ച വര്‍ഷം പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും ഇയാള്‍ വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

- Advertisement -
Ad image

ജൂലൈ 28നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

Share This Article
Leave a Comment
error: Content is protected !!