ദുബൈ, അല്‍മക്തൂം വിമാനത്താവളങ്ങളില്‍ നിന്നും പരിമിത സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും

Web Desk
0 Min Read

ദുബായ്: ദുബൈ എയര്‍പോര്‍ട്‌സ് മാര്‍ച്ച് രണ്ടിന് വൈകിട്ടു മുതല്‍ പരിമിതമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അറിയിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ വേള്‍ഡ് സെന്‍ട്രല്‍- അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നും ഏതാനും വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യും.

city exchange

എയര്‍ലൈനുമായി ബന്ധപ്പെട്ട് യാത്ര പുറപ്പെടുന്ന സമയം കൃത്യമായി അറിഞ്ഞതിന് ശേഷം മാത്രം വിമാനത്താവളങ്ങളിലേക്ക് പുറപ്പെടണമെന്ന് യാത്രക്കാരോട് അധികൃതര്‍ അറിയിച്ചു. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ് എന്നീ കമ്പനികളാണ് പരിമിതമായ പ്രവര്‍ത്തനം നടത്തുക.

Share This Article
Leave a Comment
error: Content is protected !!