മുഹമ്മദ് ദാനിഷിന്റെ കഥാസമാഹാരം ‘ചിറകുകള്‍’ പ്രകാശനം ചെയ്തു

Web Desk
1 Min Read

stor

ദോഹ: വീല്‍ചെയറിലിരുന്ന് കഥകളെഴുതിയ മുഹമ്മദ് ദാനിഷിന്റെ സമാഹാരം ചിറകുകള്‍ ഖത്തര്‍തല പ്രകാശനം ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നുഐജ അല്‍ഹിലാല്‍ കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്നു. സ്‌പൈനല്‍ മാസ്‌കുലാര്‍ അട്രോഫി (എസ് എം എ) ബാധിച്ചിട്ടും തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ മുളപ്പിച്ച ബാലനാണ് കാഞ്ഞിരോട് സ്വദേശിയായ മുഹമ്മദ് ദാനിഷ്.

city exchange

ചിറകുകളുടെ ഖത്തര്‍തല പ്രകാശനം കഥാകൃത്തും കവിയുമായ സലീം നാലകത്ത് നിര്‍വഹിച്ചു. ഷാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീര്‍ കെ കെ പുറവൂര്‍ പുസ്തകം ഏറ്റുവാങ്ങി. അലി ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ കെ മുഹമ്മദ് ഈസ മുഖ്യാതിഥിയായിരുന്നു. റഫീഖ് സി കെ അധ്യക്ഷത വഹിച്ചു.

എഫ് സി സി ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി, സക്കരിയ മാണിയൂര്‍, തസ്‌നീം അസ്ഹര്‍, സിയാദ് ടി കെ, അസ്‌കര്‍ പി പി, നിബ്രാസ് മാച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!