കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്‌സിറ്റികളില്‍ മാവോയിസ്റ്റ് യോഗം നടന്നെന്ന് എന്‍.ഐ.എ

Web Desk
0 Min Read

കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്‌സിറ്റികളില്‍ സിപിഐ(മാവോയിസ്റ്റ്) യോഗം നടന്നെന്ന് എന്‍.ഐ.എ. പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് പ്രതി വിജിത്ത് വിജയനെതിരായ കുറ്റപത്രത്തിലാണ് ഇങ്ങിനെ പരാമര്‍ശം.2026 മുതല്‍ 2019 വരെയാണ് യോഗങ്ങള്‍ നടന്നത്. വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി.ജലീല്‍, ഒളിവിലുള്ള പ്രതി ഉസ്മാന്‍ തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി ക്യാംപസ് ഹോസ്റ്റലിലായിരുന്നു യോഗങ്ങള്‍. മാവോയിസ്റ്റ് ആശയങ്ങളടങ്ങിയ ലഘുലേഖകള്‍ ജലീല്‍ വിജിത്തിന് കൈമാറി.പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിക്ക് വേണ്ടി വിജിത്ത് മരുന്നുകള്‍ വാങ്ങി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!