ടാക്‌സിയില്‍ അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് താത്ക്കാലിക വിലക്ക്

Web Desk
1 Min Read

റിയാദ്: ഖത്തറില്‍ നിന്നും സഊദിയിലേക്ക് അബുസംറ ചെക്ക് പോസ്റ്റ് വഴി ടാക്‌സി യാത്രയ്ക്ക് താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയ ഖത്തറില്‍ നിന്നും ടാക്‌സിയില്‍ അതിര്‍ത്തി വരെ സഞ്ചരിക്കുന്നവര്‍ അതിര്‍ത്തിക്കപ്പുറം സഊദി ടാക്‌സികളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ തത്ക്കാലം നേരിട്ടുള്ള വാഹനങ്ങള്‍ മാത്രമായി അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ഖത്തറില്‍ നിന്നും ബസ് മാര്‍ഗ്ഗം സഊദിയിലേക്ക് കര മാര്‍ഗ്ഗം യാത്ര ചെയ്യാനാവും. പലരും രണ്ട് രാജ്യത്തേയും ടാക്‌സികള്‍ ഉപയോഗപ്പെടുത്തുന്നത് കോവിഡ് സാഹചര്യത്തില്‍ വിലക്കിയതായിരിക്കുമെന്നാണ് കരുതുന്നത്. ടാക്‌സിയില്‍ പോയ നിരവധി പേരെ ഖത്തര്‍ അതിര്‍ത്തിയില്‍ തിരിച്ചയച്ചിരുന്നു.
ചുരുങ്ങിയ ചെലവില്‍ ടാക്‌സിയില്‍ സഊദിയിലെത്താമെന്നതാണ് പലരും ഈ മാര്‍ഗ്ഗം അവലംബിക്കുന്നത്. ഓണ്‍ അറൈവല്‍ വിസ ഉപയോഗപ്പെടുത്തി ഖത്തറിലെത്തിയവര്‍ രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ടാക്‌സി വഴി സഊദിയിലേക്ക് യാത്ര തിരിച്ചതാണ് വഴിയിലായത്. ഇത്തരക്കാര്‍ ഇനി വിമാന സര്‍വീസുകളെയോ നേരിട്ടുള്ള ബസ്സുകളെയോ ആശ്രയിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!