

ഖാഇദെ മില്ലത്ത് സെന്ററിന് ഡോ. സമദ് 11,11,111 രൂപ നല്കിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ദോഹ: ഡല്‍ഹിയില്‍ മുസ്ലിം ലീഗ് പണിയുന്ന ഖാഇദെ മില്ലത്ത് സെന്ററിന് വേണ്ടി സഹായിക്കാന്‍ തയ്യാറുള്ള എല്ലാവരുടേയും സഹായം സ്വീകരിക്കുമെന്ന് കെ എം സി സി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സമദ് പറഞ്ഞു. ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖാഇദെ മില്ലത്ത് സെന്റര്‍ എന്നത് മുസ്ലിം ലീഗിന്റേത് മാത്രമായിരിക്കില്ല. എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലാണ് അത് പണിയുന്നത്. ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ പേര് നിലനിര്‍ത്തുന്നതും അര്‍ഥവത്തായതുമായിരിക്കും സൗധമെന്നും ഡോ. സമദ്ദ വിശദീകരിച്ചു.

ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഖാഇദെ മില്ലത്ത് സെന്ററിന് ആവശ്യമായ കാംപയിനുകള്‍ പുരോഗമിക്കുകയാണ്. ഏത് സാധാരണക്കാരനും കാംപയിനിന്റെ ഭാഗമാകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ കെ എം സി സി മുഖ്യഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് പിന്നാലെ സഹഭാരവാഹികളെ മുസ്ലിം ലീഗാണ് നേരിട്ട് പ്രഖ്യാപിക്കുന്നത്. പല ഘടകങ്ങള്‍ പരിശോധിച്ച് മുസ്ലിം ലീഗ് നേതൃത്വമാണ് ഉപഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. കമ്മിറ്റിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികമാണെന്നും അതിനെ അത്തരത്തില്‍ കണ്ടാല്‍ മതിയാകുമെന്നും ഡോ. സമദ് പറഞ്ഞു.
പുതിയ കമ്മിറ്റി നിലവില്‍ വന്നതിന് പിന്നാലെ നടപ്പാക്കേണ്ട പദ്ധതികളുടെ ആലോചനകള്‍ പുരോഗമിക്കുകയാണ്. പദ്ധതിക്കു വേണ്ടി പദ്ധതി എന്നതിന് പകരം പ്രവാസികള്‍ക്ക് എന്താണ് ആവശ്യമെന്നു കണ്ടെത്തി അവ നടപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് ശ്രമം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗത്തേയും സംഘടനകളേയും പരിഗണിച്ചുള്ള കര്‍മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് പുതിയ കമ്മിറ്റി ആഗ്രഹിക്കുന്നത്. എല്ലാ സംഘടനകളേയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകണമെന്നാണ് കെ എം സി സി സിയുടേയും പുതിയ കമ്മിറ്റിയുടേയും ആഗ്രഹമെന്നും ഡോ. സമദ് വിശദമാക്കി.
നിലവില്‍ കെ എം സി സിക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലായിടത്തും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അത് ആഗോളതലത്തിലേക്ക് വിപുലീകരിക്കണമെന്ന ചിന്തയുണ്ട്. മലയാളികളെ മാത്രമല്ല കെ എം സി സിയുമായി യോജിച്ചു പോകാന്‍ സാധിക്കുന്ന ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുളളവരേയും ഉള്‍പ്പെടുത്തി ആഗോളതലത്തില്‍ കമ്മിറ്റി വിപുലീകരിക്കണമെന്നാണ് ആഗ്രഹം. ലോക കമ്മിറ്റിക്കുള്ള പ്രപോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പൈട്ട കാര്യങ്ങളില്‍ പഠനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡോ. വി സമദ് വിവിധ സമിതികളുടെ നേതൃത്വത്തില്‍ കെ എം സി സിയുടെ നിരവധി പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അറിയിച്ചു.

