

ദുബൈ: കൊല്‍ക്കത്തയില്‍ നിന്ന് ദുബായിലേക്കുള്ള ചില വിമാനങ്ങളിലെ യാത്രക്കാരെ വിമാനത്താവളത്തിലെ റാപ്പിഡ് പി സി ആര്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു.

എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നീ വിമാനങ്ങളാണ് കൊല്‍ക്കത്തയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാരെ വിമാനത്താവളത്തിലെ റാപ്പിഡ് പി സി ആര്‍ ടെസ്റ്റ് ആവശ്യകതയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രയ്ക്കായി എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത് ‘കൊല്‍ക്കത്തെ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ നഗരങ്ങളില്‍ നിന്നും വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ സാധുവായ പി സി ആര്‍ പരിശോധനാ ഫലവും പുറപ്പെട്ട് ആറ് മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തിലെ മറ്റൊരു റാപ്പിഡ് ടെസ്റ്റും ഉണ്ടായിരിക്കണമെന്നാണ്.
