ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിച്ചേക്കും

Web Desk
1 Min Read

ലാഹോര്‍: ഐ സി സി ടന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള കളി ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാന്‍ നിലപാട് മാറ്റുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം മാറ്റാന്‍ പാകിസ്ഥാന്‍ തയ്യാറായത്.

city exchange

ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ലെങ്കില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി കത്തെഴുതിയിരുന്നു.

ഐ സി സി പ്രതിനിധികളായ ഇമ്രാന്‍ ഖ്വാജയും മുബഷീര്‍ ഉസ്മാനിയും ഞായറാഴ്ച രാവിലെ ലാഹോറിലെത്തിയാണ് പാകിസ്ഥാനുമായി ചര്‍ച്ച നടത്തിയത്. ഫെബ്രുവരി 15നാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം.

പാക്കിസ്ഥാന്റെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ശ്രീലങ്കയില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ തങ്ങളുടെ മത്സരവേദികള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ബംഗ്ലാദേശ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ കളിക്കാന്‍ തയാറല്ലെന്ന് വ്യക്തമാക്കിയതോടെ ബംഗ്ലാദേശിനെ ഒഴിവാക്കി പകരം സ്‌കോട്ട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും എന്നാല്‍ ആ സ്ഥാനത്ത് ബംഗ്ലാദേശിനെ ശ്രീലങ്കയില്‍ കളിപ്പിക്കുമെന്ന നിലപാട് ഐ സി സി തീരുമാനിച്ചതോടെ ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!