Featured
പാരീസ് ഒളിംപിക്‌സ്; ബീച്ച് വോളിയില്‍ ഖത്തര്‍ ആദ്യ 16ലേക്ക് മുന്നേറി
ദോഹ: ഖത്തറിന്റെ ബീച്ച് വോളിബോള്‍ താരങ്ങളായ ഷെറിഫ് യൂനുസെയും അഹമ്മദ് ടിജനും സ്വീഡന്റെ ഡേവിഡ് അഹ്മാന്‍, ജൊനാഥന്‍ ഹെല്‍വിഗ് എന്നിവരെ പിന്തള്ളി പാരീസ് 2024 ഒളിമ്പിക്സില്‍ റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറി.
ഈഫല്‍ ടവര്‍ സെന്റര്‍ കോര്‍ട്ടില്‍ നടന്ന ആവേശകരമായ മത്സരങ്ങളില്‍ ടോക്കിയോ ഗെയിംസ് വെങ്കല മെഡല്‍ ജേതാക്കളായ യൂനൂസും ടിജാനും ലോക ഒന്നാം നമ്പര്‍ ജോഡിക്കെതിരെ ഉജ്ജ്വലമായ തിരിച്ചുവരവാണ് നടത്തിയത്- 15-21, 21- 19, 20- 18 എന്ന സ്‌കോറിന് 2-1നാണ് വിജയം ഉറപ്പിച്ചത്. മത്സരം 58 മിനിറ്റ് നീണ്ടു.
പാരീസിലെ അവരുടെ രണ്ടാം വിജയമാണ് ഖത്തറി ജോഡിക്ക് നേടാനായത്. ലോക 13-ാം നമ്പര്‍ ഇറ്റാലിയന്‍ ജോഡികളായ പൗലോ നിക്കോളായ്- സാമുവേല്‍ കോട്ടഫാവ എന്നിവര്‍ക്കെതിരെ നേരിട്ടുള്ള സെറ്റ് വിജയത്തിന് ശേഷം ഖത്തറി ജോഡി പൂള്‍ എ ടേബിളില്‍ ഒന്നാമതെത്തി.
ഓഗസ്റ്റ് ഒന്നിന് ഓസ്ട്രേലിയന്‍ താരങ്ങളായ ഐസാക്ക് കാരച്ചര്‍, മാര്‍ക്ക് നിക്കോളായ്ഡിസ് എന്നിവരെയാണ് യൂനസും ടിജനും നേരിടുന്നത്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകളാണ് നേരിട്ട് 16-ാം റൗണ്ടിലേക്കെത്തുക. അതോടൊപ്പം മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരുമെത്തും.